‹

ലാബ് ടെക്നീഷ്യൻ നിയമനം

കോഴിക്കോട്: സ്ത്രീകളുടെയും കുട്ടികളുടെയും സർക്കാർ ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത: എസ്. എസ്. എൽ. സി വിജയിച്ചവരും, ഗവൺമെന്റ് അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് ഡിപ്ലോമ ഇൻ മെഡിക്കൽ ലബോറട്ടറി ടെക്നോളജി (ഡി. എം. എൽ. ടി. ) /ബി. എസ്.  സി.  എം. എൽ. ടി. പാസ്സായവരും  പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ ഉള്ളവരും ആയിരിക്കണം. പ്രവൃത്തിപരിചയം അഭികാമ്യം.

ഉദ്യോഗാർത്ഥികൾ അപേക്ഷകൾ,  ഫോട്ടോ പതിച്ച ബയോഡാറ്റയും, വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം നവംബർ അഞ്ചിന്  വൈകിട്ട്  അഞ്ചിന് മുൻപ്  hrwckkd@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ  അയയ്ക്കേണ്ടതാണ്. കൂടിക്കാഴ്ചയുടെ തീയതി പിന്നീട് അറിയിക്കും.
ഫോൺ: 0495 2721998

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000