സ്കൂൾ കായികമേള: സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം 25ന്
കോഴിക്കോട്: 68-ാമത് സംസ്ഥാന സ്കൂൾ കായികമേളയുടെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം സെപ്റ്റംബർ 25 വെള്ളിയാഴ്ച വൈകീട്ട് 4 ന് മന്ത്രി ഒ. ജെ. ജെനീഷ് നിർവഹിക്കും. കായികമേളയുടെ പ്രധാന വേദിയായ എൻഐടിയുടെ സമീപമുള്ള ചിന്മയ ഓഡിറ്റോറിയത്തിൽ നടക്കുന്ന
ചടങ്ങിൽ എം. എൽ. എ മാർ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്, ഡി.ഡി.ഇ, ജനപ്രതിനിധികൾ, കായിക താരങ്ങൾ, വിവിധ സബ് കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.