ഗതാഗതം നിരോധിച്ചു
കോഴിക്കോട്: കിഫ്ബി പദ്ധതിയില്‍പ്പെട്ട തിരുവമ്പാടി-പുല്ലൂരാംപാറ മറിപ്പുഴ റോഡ് നവീകരണവുമായി ബന്ധപ്പെട്ട് ഇരുമ്പകം പാലം പുതുക്കിപ്പണിയുന്നതിനാല്‍ സെപ്റ്റംബര്‍ എട്ട് മുതല്‍ ഗതാഗതം നിരോധിച്ചു. തിരുവമ്പാടി ഭാഗത്തുനിന്ന് പുല്ലൂരാംപാറ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ തിരുവമ്പാടി-വഴിക്കടവ്-പുന്നക്കല്‍-പൊന്നാങ്കയം വഴിയും തിരിച്ചും പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
അഭിഭാഷക ധനസഹായ പദ്ധതി: അപേക്ഷാ തീയതി നീട്ടി
നീതിന്യായ രംഗത്ത് പിന്നാക്ക വിഭാഗക്കാരുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനായി പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന അനുവദിക്കുന്ന അഭിഭാഷക ധനസഹായ പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 20 വരെ ദീര്‍ഘിപ്പിച്ചു. സംസ്ഥാനത്തെ ഒ.ബി.സി പട്ടികയില്‍ ഉള്‍പ്പെട്ട, കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. കേരള ബാര്‍ കൗണ്‍സിലില്‍ 2024 ജൂലൈ ഒന്നിനും 2026 ജൂലൈ 31നും ഇടയില്‍ എന്റോള്‍ ചെയ്ത് കേരളത്തിനുള്ളില്‍ പ്രക്ടീസ് ചെയ്യുന്നവരാകണം. www.bwin.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖേനയാണ് അപേക്ഷിക്കേണ്ടത്. ഫോണ്‍: 0495 2377786.
ടെണ്ടര്‍ ക്ഷണിച്ചു
ഐ.സി.ഡി.എസ് കോഴിക്കോട് റൂറല്‍ കാര്യാലയത്തിന് കീഴിലെ ഒളവണ്ണ, കടലുണ്ടി ഗ്രാമപഞ്ചായത്തുകളിലെയും ഫറോക്ക്, രാമനാട്ടുകര നഗരസഭകളിലെയും അങ്കണവാടികളില്‍ പാല്‍ വിതരണം ചെയ്യാന്‍ ടെണ്ടര്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ ഒമ്പത് വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 9048066506.
ക്വട്ടേഷന്‍ ക്ഷണിച്ചു
വേങ്ങേരി നഗര കാര്‍ഷിക മൊത്തവിപണന കേന്ദ്രത്തിലെ കൂണ്‍ വിത്തുല്‍പാദന കേന്ദ്രം 11 മാസത്തേക്ക് വാടകക്കെടുക്കാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 23ന് രാവിലെ 11 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. വിലാസം: സെക്രട്ടറി, നഗര കാര്‍ഷിക മൊത്തവിപണന കേന്ദ്രം, വേങ്ങേരി.