എം.എസ്. മേനോൻ വി.സുകുമാരൻ അനുസ്മരണം

കോഴിക്കോട്: സാഹിത്യനിരൂപകരും എഴുത്തുകാരുമായിരുന്ന ഡോ.എം.എസ്. മേനോനെയും പ്രൊഫ.വി.സുകുമാരനെയും പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ കമ്മിറ്റി അനുസ്മരിച്ചു. കൈരളി വേദി ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ യോഗത്തിൽ ഡോ.കെ.എം. അനിൽ ചരിത്രത്തിന്റെ ദൃശ്യതയും അദൃശ്യതയും എന്ന വിഷയത്തിൽ സ്മാരക പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് എ.കെ.രമേശ്. അധ്യക്ഷത വഹിച്ചു. കെ.ടി.കുഞ്ഞിക്കണ്ണൻ, ഡോ. യു. ഹേമന്ത്കുമാർ, ബിന്ദു ചെറുകുളത്തൂർ എന്നിവർ സംസാരിച്ചു

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000