ഓണാഘോഷം: സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം നാളെ
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിന്റെയും വിനോദസഞ്ചാര വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും നേതൃത്വത്തിൽ ഓഗസ്റ്റ് 24 മുതൽ 30 വരെ സംഘടിപ്പിക്കുന്ന ജില്ലാതല ഓണാഘോഷത്തിന്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം നാളെ (ഓഗസ്റ്റ് 14) വൈകീട്ട് മൂന്നിന് എം.കെ. രാഘവൻ എം.പി നിർവഹിക്കും. മാനാഞ്ചിറ ഡി.ടി.പി.സി ഓഫീസിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ കലക്ടർ എം.എസ് മാധവിക്കുട്ടി, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
ഓണാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് നഗരത്തിലെ ആറ് വേദികളിലായി വിവിധ കലാ-കായിക-സാംസ്കാരിക പരിപാടികളും മത്സരങ്ങളും അരങ്ങേറും.