ഓണം കൈത്തറി മേളക്ക് തുടക്കം

കോഴിക്കോട്: സംസ്ഥാന കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ജില്ലാ കൈത്തറി വികസന സമിതിയുടെയും ആഭിമുഖ്യത്തിലുള്ള ഓണം കൈത്തറി വിപണന മേളക്ക് തുടക്കമായി. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയം കോമ്പൗണ്ടില്‍ നടന്ന ചടങ്ങില്‍ അഡ്വ. ഫൈസല്‍ ബാബു എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. ദേശീയ കൈത്തറി ദിനാഘോഷത്തിന്റെ ഭാഗമായി മേഖലയിലെ മികച്ച നെയ്ത്ത് തൊഴിലാളികളെ എം.എല്‍.എ ആദരിച്ചു.

കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ശ്രീജ സി നായര്‍ അധ്യക്ഷയായി. സംസ്ഥാന കൈത്തറി അസോസിയേഷന്‍ സെക്രട്ടറി എ.വി ബാബു, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ സജിത് കുമാര്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍ കെ.എന്‍ അജിത, ജില്ലാ കൈത്തറി വികസന സമിതി അംഗങ്ങളായ ബാലന്‍ പുതുപ്പണം, ശ്രീനാരായണ കുറുപ്പ്, ചന്തുകുട്ടി, ഹരിദാസ് എന്നിവര്‍ സംസാരിച്ചു. വിപുലമായ കൈത്തറി ശേഖരവും ആകര്‍ഷകമായ ഓഫറുകളുമാണ് മേളയില്‍ ഒരുക്കിയിരിക്കുന്നത്. മേള ഓഗസ്റ്റ് 25 വരെ തുടരും.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — ലേസർ ആൻജിയോപ്ലാസ്റ്റി. ബുക്കിംഗ്: +91 96565 39000