വിദ്യാഭ്യാസ വാർത്തകൾ
സ്‌പോട്ട് അഡ്മിഷൻ
കോഴിക്കോട്: മാളിക്കടവ് ഗവ. വനിതാ ഐ.ടി.ഐയിലെ വിവിധ എന്‍.സി.വി.ടി ട്രേഡുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഓഗസ്റ്റ് 13,14 തീയതികളില്‍ വൈകീട്ട് മൂന്ന് വരെ സ്‌പോട്ട് അഡ്മിഷനുള്ള അപേക്ഷ സ്വീകരിക്കും. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും മറ്റു രേഖകളുമായി എത്തണം. ഫോണ്‍: 9495353976, 9447637765.
സീറ്റൊഴിവ്
ബേപ്പൂര്‍ ഗവ. ഐ.ടി.ഐയില്‍ ഹോസ്പിറ്റല്‍ ഹൗസ് കീപ്പിങ്, ഡി/സിവില്‍ ട്രേഡുകളില്‍ സീറ്റൊഴിവുണ്ട്. നിലവില്‍ ഓണ്‍ലൈനായി അപേക്ഷിച്ചവര്‍ക്കും അപേക്ഷ നല്‍കാത്തവര്‍ക്കും ഓഗസ്റ്റ് 14ന് മുമ്പ് നേരിട്ടെത്തി അപേക്ഷിക്കാം. യോഗ്യത: എസ്.എസ്.എല്‍.സി. പ്രായപരിധിയില്ല. ഫോണ്‍: 0495 2415040.