പാരാസ്‌പോര്‍ട്‌സിനെ പിന്തുണയ്ക്കാന്‍ എസ്ബിഐ ലൈഫ്
കോഴിക്കോട്: ഈ വര്‍ഷത്തെ പാരാസ്‌പോര്‍ട്‌സ് സീസണിലേക്കുള്ള ഇന്ത്യന്‍ സംഘത്തിന്റെ പ്രധാന പങ്കാളിയായി എസ്ബിഐ ലൈഫ്. ഗ്ലാസ്‌ഗോയില്‍ നടക്കാനിരിക്കുന്ന 2026 ലെ കോമണ്‍വെല്‍ത്ത് പാരാഗെയിംസ്, ജപ്പാനിലെ ഐച്ചി-നഗോയയില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ പാരാഗെയിംസ് എന്നിവയിലേക്ക് പുറപ്പെടുന്ന ഇന്ത്യന്‍ പാരാലിമ്പിക് സംഘത്തിന്റെ ഔദ്യോഗിക ലൈഫ് ഇന്‍ഷുറന്‍സ് പങ്കാളിയായിരിക്കും എസ്ബിഐ.
2024 പാരാലിമ്പിക് ഗെയിംസില്‍ ഇന്ത്യയുടെ പാരാഅത്‌ലറ്റുകളെ എസ്ബിഐ ലൈഫ് പിന്തുണച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് പുതിയ ധാരണ. ഉയര്‍ന്ന പ്രകടനമുള്ള മത്സരാര്‍ത്ഥികളെന്ന നിലയില്‍ ഇന്ത്യയുടെ എലൈറ്റ് പാരാഅത്‌ലറ്റുകളുടെ യാത്രകളെ അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനും എസ്ബിഐ ലൈഫ് ലക്ഷ്യമിടുന്നു.