‹

ഉന്നത വിജയികളെ അനുമോദിക്കും

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള സ്വാഭിമാന്‍ സോഷ്യല്‍ സര്‍വീസ് ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റി എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി, പി.ജി പരീക്ഷകളിലും പ്രൊഫഷണല്‍ കോളേജുകളില്‍നിന്ന് ഫൈനല്‍ പരീക്ഷയിലും ഉന്നത വിജയം നേടിയ സ്വാഭിമാന്‍ അംഗത്വമുള്ള തൊഴിലാളികളുടെ കുട്ടികളെ അനുമോദിക്കും. സ്വാഭിമാന്‍ സൊസൈറ്റിയിലൂടെ നാളികേര വികസന ബോര്‍ഡിന്റെ ഇന്‍ഷുറന്‍സില്‍ ചേര്‍ന്ന തെങ്ങ്കയറ്റം, വളപ്രയോഗം, കൊപ്രപ്പണി എന്നീ തൊഴിലില്‍ ഏര്‍പ്പെട്ടവരുടെ മക്കള്‍ക്കും അപേക്ഷിക്കാം. പഠിച്ച സ്ഥാപനത്തിന്റെ ഉന്നത മേധാവി സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും തൊഴിലാളിക്ക് സ്വാഭിമാനുമായുള്ള ബന്ധം കാണിക്കുന്ന രേഖയുടെ പകര്‍പ്പും സഹിതം കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 8891889720, 0495 2372666, 9446252689.

ആരോഗ്യ വകുപ്പില്‍ നിയമനം

ദേശീയ പ്രാണിജന്യ രോഗനിയന്ത്രണ പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പിന് കീഴില്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ദിവസവേതനത്തില്‍ 90 ദിവസത്തേക്ക് ജീവനക്കാരെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂലൈ 14ന് രാവിലെ 9.30ന് മലാപറമ്പ് ആരോഗ്യ കുടുംബക്ഷേമ പരിശീലന കേന്ദ്രത്തില്‍ നടക്കും. ഫോണ്‍: 0495 2370494.


പ്രീ മെട്രിക് ഹോസ്റ്റലില്‍ നിയമനം

കോഴിക്കോട് കോര്‍പറേഷന്‍ പട്ടികജാതി വികസന ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എലത്തൂര്‍ പെണ്‍കുട്ടികളുടെ പ്രീ മെട്രിക് ഹോസ്റ്റലില്‍ യോഗ, സംഗീതം, ചിത്രരചന വിഷയങ്ങളില്‍ പരിശീലനം നല്‍കാന്‍ അപേക്ഷ ക്ഷണിച്ചു. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, ഫോട്ടോ, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ജൂലൈ 15നകം കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.

ഇലക്ട്രിക്കല്‍ ടെക്നീഷ്യന്‍ കോഴ്സ്

ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡെവലപ്മെന്റ് സെന്ററില്‍ ഇലക്ട്രിക്കല്‍ ടെക്നീഷ്യന്‍ കോഴ്സില്‍ സീറ്റൊഴിവുണ്ട്. സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സെന്ററില്‍ നേരിട്ടെത്തി പ്രവേശനം നേടാം. ഫോണ്‍: 0495 2370026, 8891370026

ഐ.ടി.ഐ പ്രവേശനം

ഐ.ടി.ഐ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 10ന് വൈകീട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കിയ ശേഷം തൊട്ടടുത്ത ഗവ. ഐ.ടി.ഐയിലെത്തി അപേക്ഷ വെരിഫിക്കേഷന്‍ നടത്തണം. ജൂലൈ 13ന് വൈകീട്ട് അഞ്ച് വരെ വെരിഫിക്കേഷന്‍ നടത്താം. ഫോണ്‍: 0495 2377016

ഡി.എല്‍.എഡ് പ്രവേശനം

ജില്ലയിലെ സര്‍ക്കാര്‍ ടി.ടി.ഐകളില്‍ ഡി.എല്‍.എഡ് പ്രവേശനത്തിനുള്ള അഭിമുഖം ജൂലൈ 10ന് രാവിലെ ഒമ്പത് മുതല്‍ കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കും. തെരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക (ഷുവര്‍/ചാന്‍സ്), ഇന്റര്‍വ്യൂ സമയക്രമം എന്നിവയും കൂടുതല്‍ വിവരങ്ങളും www.kozhikodedde.com എന്ന വെബ് സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0495 2722297.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000