പ്രകൃതി ദുരന്തങ്ങള്‍ക്കിരയാകുന്ന വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം നല്‍കണം

കോഴിക്കോട്: മഴക്കാലത്ത് പ്രകൃതി ദുരന്തങ്ങള്‍ക്കിരയാകുന്നവര്‍ക്ക് റവന്യൂ വകുപ്പ് നല്‍കുന്ന നഷ്ടപരിഹാരം വ്യാപാരികള്‍ക്കും ലഭ്യമാക്കണമെന്ന് വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന വാടക കെട്ടിടങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സമയബന്ധിതമായി പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കണം. നിലവില്‍ വ്യാപാര സ്ഥാപനങ്ങള്‍ കനത്ത മഴയിലും മറ്റും തകര്‍ന്നാല്‍ വ്യാപാരികള്‍ക്ക് ഒരു സഹായവും അധികൃതരുടെ ഭാഗത്തു നിന്ന് ലഭിക്കുന്നില്ല. ജില്ലയില്‍ പലയിടത്തും പ്രത്യേകിച്ച് കോഴിക്കോട് നഗരത്തില്‍ മഴ കനത്താല്‍ വെള്ളപ്പൊക്കമുണ്ടാകുന്ന അവസ്ഥയാണ്. വെള്ളക്കെട്ടു കാരണം ആളുകള്‍ കടകളിലേക്ക് വരാന്‍മടിക്കുന്നത് വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുന്നു. കുറ്റമറ്റ ഡ്രൈനേജ് സംവിധാനങ്ങളൊരുക്കി ഇതിനു പരിഹാരം കാണണമെന്നും യോഗം ആഭിപ്രായപ്പെട്ടു.

യോഗത്തില്‍ ജില്ലാ പ്രസിഡന്റ് സൂര്യ ഗഫൂര്‍ അദ്ധ്യക്ഷത വഹിച്ചു ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യന്‍, സ്‌റ്റേറ്റ് കമ്മറ്റി അംഗങ്ങളായ സി.വി.ഇക്ബാല്‍, സി.കെ.വിജയന്‍, കെ.എം. റഫീഖ്, ഗഫൂര്‍ രാജധാനി എന്നിവര്‍ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *