കോഴിക്കോട്: ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലേക്കും കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ തെരഞ്ഞെടുത്ത എയ്ഡഡ് കോളേജിലേക്കുമായി ജീവനി കോളേജ് സൈക്കോളജിസ്റ്റിനെ നിയമിക്കുന്നതിന് അഭിമുഖം നടത്തും. അടിസ്ഥാന യോഗ്യത: റെഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം (എം.എ/എം.എസ്.സി ഇന്‍ സൈക്കോളജി/അപ്ലൈഡ് സൈക്കോളജി/ കൗണ്‍സിലിങ് സൈക്കോളജി/ ക്ലിനിക്കല്‍ സൈക്കോളജി/ക്ലിനിക്കല്‍ ആന്‍ഡ് കൗണ്‍സിലിങ് സൈക്കോളജി). ജീവനി പ്രവൃത്തി പരിചയം, ക്ലിനിക്കല്‍/കൗണ്‍സലിങ് മേഖലയിലെ സൈക്കോളജി പ്രവൃത്തി പരിചയം, അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള കൗണ്‍സലിങ് ഡിപ്ലോമ എന്നിവ അഭിലഷണീയ യോഗ്യത. മെയ് 25-ന് രാവിലെ 10.30-ന് യോഗ്യത തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം അഭിമുഖത്തിനെത്തണം. ഫോണ്‍: 0495 2320694.
Related Posts
പരിശീലന പരിപാടികളിലേക്ക് പരിശീലകരെ തെരഞ്ഞെടുക്കുന്നു
കോഴിക്കോട്: വനിതാ-ശിശു വികസന വകുപ്പ്-മിഷന് വാത്സല്യ-ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ഭാഗമായി പ്രവര്‍ത്തിച്ചു വരുന്ന ഒആര്‍സി പദ്ധതിയുടെ അധ്യയന വര്‍ഷത്തെ വിവിധ പരിശിലന പരിപാടികളിലേക്ക് പരിശീലകരെ തെരഞ്ഞെടുക്കുന്നതിന്…
അമൃതകിരണം ക്വിസ്: ചക്കാലക്കല്‍ എച്ച്എസ്എസിന് ഒന്നാം സ്ഥാനം
കോഴിക്കോട്: കെജിഎംഒഎ സംഘടിപ്പിച്ച അമൃതകിരണം മെഡിക്വിസ് ജില്ലാതല മത്സരത്തില്‍ മടവൂര്‍ ചക്കാലക്കല്‍ എച്ച്എസ്എസിലെ നിയ ഫെബിന്, ഫാത്തിമ ഫര്ഹീന് എന്നിവര്‍ ഒന്നാം സ്ഥാനം നേടി. വേളംകോട് സെന്റ്…
ഭരണഭാഷാ വാരാഘോഷ ക്വിസ് മത്സരം
കോഴിക്കോട്: ചിത്രങ്ങളുടെയും സൂചനകളുടെയും സഹായത്തോടെ കേരളവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിലൂടെയുള്ള പ്രയാണമായി ഭരണഭാഷാ വാരാഘോഷത്തിന്റ ഭാഗമായി സംഘടിപ്പിച്ച ക്വിസ് മത്സരം. സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ജില്ലാ…

