കോഴിക്കോട്: നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ കുറ്റിക്കാട്ടൂര്‍-മുണ്ടുപാലം റോഡിലൂടെ ഏപ്രില്‍ 28 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ വലിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചു. കുറ്റിക്കാട്ടൂര്‍ റോഡില്‍നിന്ന് മുണ്ടുപാലം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ചെമ്മലത്തൂര്‍ റോഡ്-എ.ഡബ്ല്യൂ.എച്ച് എഞ്ചിനീയറിങ് കോളേജ്-കൊറാടത്ത് താഴം-പുത്തൂര്‍മഠം റോഡിലൂടെയും മുണ്ടുപാലത്തുനിന്ന് കുറ്റിക്കാട്ടൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പുത്തൂര്‍മഠം-പയ്യടിമീത്തല്‍-മെഡിക്കല്‍ കോളേജ് റോഡിലൂടെയും പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
കാരന്തൂര്‍ മുതല്‍ പാറക്കടവ് പാലം വരെ റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ 28 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ വലിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചു. ചെറിയ വാഹനങ്ങള്‍ വേഗത കുറച്ച് പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

