കോഴിക്കോട്: ജില്ലാ സാക്ഷരതാമിഷന് കീഴില്‍ ഡിഗ്രി പഠിതാക്കള്‍ക്കുള്ള ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം ആരംഭിച്ചു. സംസ്ഥാന സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന വ്യത്യസ്തങ്ങളായ സാക്ഷരത, തുടര്‍ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുന്നതിനും വിശകലനം ചെയ്യുന്നതിനുമുള്ള അവസരം ഈ പരിപാടിയിലൂടെ ഇന്റേണുകള്‍ക്ക് ലഭ്യമാകും. സാക്ഷരത തുടര്‍വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലെ വിവരശേഖരണം, സാക്ഷരത, നാലാംതരം, ഏഴാംതരം തുല്യത ക്ലാസ്സെടുക്കല്‍, വിശകലനം റിപ്പോര്‍ട്ട് തയ്യാറാക്കല്‍ തുടങ്ങിയ മേഖലകളില്‍ ഇടപെടുന്നതിനും സാധിക്കും. ജില്ലാ സാക്ഷരതാമിഷന്‍ ഹാളില്‍ നടന്ന പരിപാടിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ കൊട്ടാരത്തില്‍, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി എന്‍ ബാബു, പി ഷെമിത കുമാരി, പി കെ അഞ്ജലി, ടി സി നാരായണന്‍ എന്നിവര്‍ നേതൃത്വം നൽകി. വിവിധ കോളേജുകളിലുള്ള ഡിഗ്രി, പി ജി വിദ്യാര്‍ത്ഥികള്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമില്‍ പങ്കാളികളായി.
Related Posts
റാങ്ക് പട്ടിക റദ്ദായി
കോഴിക്കോട്: ജില്ലയില്‍ പട്ടികജാതി വികസന വകുപ്പില്‍ കുക്ക് (I എന്‍സിഎ -മുസ്ലിം) (കാറ്റഗറി നം. 180/2019) തസ്തികയുടെ റാങ്ക് പട്ടികയില്‍ നിന്നും അവസാനമായി നിയമന ശിപാര്‍ശ ചെയ്യപ്പെട്ട…
ഐടിഐ അഡ്മിഷന് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള കൊയിലാണ്ടി കുറുവങ്ങാട്ടെ ഗവ. ഐടിഐയിൽ (എസ് സി ഡിഡി) 2024 വര്‍ഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഈ വകുപ്പിന്റെ കീഴിലുള്ള…
അഡ്മിഷന് ആരംഭിച്ചു
കോഴിക്കോട്: ഗവ. ഐടിഐ ഐഎംസി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ എസ്എസ്എല്‍സി, പ്ലസ്സ് ടു, ഡിഗ്രി, യോഗ്യതയുള്ളവര്‍ക്ക് തൊഴിലധിഷ്ഠിത പ്ലേസ്മെന്റ് സപ്പോര്‍ട്ടോടു കൂടിയ പിജി/ഡിപ്ലോമ ഇന്‍ എയര്‍കാര്‍ഗോ ഷിപ്പിംഗ് ആന്റ്…

