ഔട്ട് ഡോർ തെറാപ്പി
കോഴിക്കോട്: ഓട്ടിസം അവബോധ വാരാചരണത്തിന്റെ ഭാഗമായി കുട്ടികൾക്കായി വിദ്യാഭ്യാസപരമായ ഔട്ട്ഡോർ തെറാപ്പി പരിപാടി പ്ലാനറ്റേറിയത്തിൽ സംഘടിപ്പിച്ചു. കുട്ടികളുടെ സാമൂഹിക ഇടപെടലുകളും പഠന ശേഷിയും വർധിപ്പിക്കുന്നതിനു സഹായകമായ വിവിധ പ്രവർത്തനങ്ങൾ പരിപാടിയുടെ ഭാഗമായി നടന്നു.
ഇതിനോടനുബന്ധിച്ച് ദന്താരോഗ്യ അവബോധ ക്ലാസും സ്ക്രീനിംഗ് ക്യാമ്പും സംഘടിപ്പിച്ചു. കുട്ടികൾക്ക് ശരിയായ വായ് ശുചിത്വ ശീലങ്ങളെക്കുറിച്ച് ബോധവത്കരണം നൽകുകയും കോഴിക്കോട് ഡെന്റൽ കോളേജ് വിദഗ്ധരുടെ നേതൃത്വത്തിൽ ദന്ത പരിശോധന നടത്തുകയും ചെയ്തു.