കെ പി ഉണ്ണികൃഷ്ണൻ എക്കാലവും ഓർമ്മിക്കപ്പെടും: മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: മുൻകേന്ദ്ര മന്ത്രിയും
മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി.ഉണ്ണികൃഷ്ണൻ മികച്ച പാർലമെൻ്റേറിയൻ,  ഭരണാധികാരി, മതനിരപേക്ഷതയുടെ ഉറച്ച കാവലാൾ എന്നീ നിലകളിൽ എന്നും ഓർമിക്കപ്പെടുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.

ദീർഘകാലം വടകര ലോകസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് പാർലമെൻ്റിൽ പ്രവർത്തിച്ച അവസരങ്ങളിലെല്ലാം ജനങ്ങളുടെ പ്രശ്നങ്ങൾ പഠിച്ച് വളരെ സജീവമായ ഇടപെടലുകളാണ് അദ്ദേഹം നടത്തിയത്.   വി.പി.സിങ് നേതൃത്വം കൊടുത്ത ദേശീയ മുന്നണി സർക്കാരിൽ പ്രധാനപ്പെട്ട വകുപ്പുകൾ ഭംഗിയായി കൈകാര്യം ചെയ്തു. അന്ന് ആകസ്മികമായുണ്ടായ യുദ്ധാന്തരീക്ഷത്തിൽ മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് ഒപ്പം നിന്നവരെ നാട്ടിലേക്കെത്തിക്കാനും ആ കുടുംബങ്ങൾക്ക് സമാശ്വാസം നൽകാനുമദ്ദേഹം മുന്നിലുണ്ടായിരുന്നു. ഇത്തരം അവസരങ്ങളിൽ കേന്ദ്രമന്ത്രി എങ്ങനെ ഇടപെടണമെനതിൻ്റെ മാതൃകയായിരുന്നു അദ്ദേഹം. 1991 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കോലീബി സഖ്യത്തെ   ജനം ചവറ്റുകുട്ടയിൽ എറിഞ്ഞതിന്റെ തെളിവായിരുന്നു വടകരയിൽ ഉണ്ണികൃഷ്ണന്റെ ജയം എന്നും മന്ത്രി റിയാസ്  പറഞ്ഞു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000