ഓവര്‍സിയര്‍ നിയമനം
കോഴിക്കോട്: പെരുമണ്ണ ഗ്രാമപഞ്ചായത്തില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അക്രഡിറ്റഡ് ഓവര്‍സിയറെ (സിവില്‍) കരാറില്‍ നിയമിക്കുന്നതിനുള്ള അഭിമുഖം ഫെബ്രുവരി 11ന് രാവിലെ 10.30ന് പഞ്ചായത്ത് ഓഫീസില്‍ നടക്കും. ഗ്രാമപഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണനയുണ്ടാകും. യോഗ്യത: മൂന്ന് വര്‍ഷ പോളിടെക്നിക് സിവില്‍ ഡിപ്ലോമ അല്ലെങ്കില്‍ രണ്ട് വര്‍ഷ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ഡിപ്ലോമ. അപേക്ഷ, ബയോഡാറ്റ, അംഗീകൃത തിരിച്ചറിയില്‍ രേഖ, സ്വയം സാക്ഷ്യപ്പെടുത്തിയ പ്രമാണങ്ങള്‍, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം എത്തണം.