ഓവര്‍സിയര്‍ നിയമനം

കോഴിക്കോട്: കാവിലുംപാറ ഗ്രാമപഞ്ചായത്തില്‍ എല്‍.ഐ.ഡി ആന്‍ഡ് ഇ.ഡബ്ല്യൂ സെക്ഷനില്‍ ദിവസവേതനത്തില്‍ ഓവര്‍സിയര്‍ നിയമനത്തിനുള്ള അഭിമുഖം ഫെബ്രുവരി 26ന് രാവിലെ 11ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കും. യോഗ്യത: ബി.ടെക് സിവില്‍ എഞ്ചിനീയറിങ് അല്ലെങ്കില്‍ മൂന്ന് വര്‍ഷ പോളി ടെക്‌നിക്ക് സിവില്‍ ഡിപ്ലോമ അല്ലെങ്കില്‍ 2 വര്‍ഷ ഡ്രാഫ്റ്റ്മാന്‍ സിവില്‍ സര്‍ട്ടിഫിക്കറ്റ്. നിശ്ചിത യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം എത്തണം. ഫോണ്‍: 91 4962565834.