കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജില്‍ അസി. പ്രൊഫസര്‍ (ഓപണ്‍) താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: സംസ്ഥാന സര്‍ക്കാറിന്റെയോ കേരളത്തിലെ ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയുടെയോ അംഗീകാരമുള്ള കോളേജില്‍നിന്നോ സ്ഥാപനത്തില്‍നിന്നോ ഒന്നോ രണ്ടോ ക്ലാസോടെ എം.എസ്.സി (എം.എല്‍.ടി), പി.എച്ച്.ഡി, എം.എല്‍.ടി (നോണ്‍ മെഡിക്കല്‍) വിഷയത്തില്‍ മൂന്ന് വര്‍ഷത്തെ അധ്യാപന പരിചയം. പ്രായപരിധി: 2025 ജനുവരി ഒന്നിന് 22-40. ശമ്പളം: 57400-182400. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 13ന് മുമ്പ് ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്യുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍നിന്ന് എന്‍.ഒ.സി ഹാജരാക്കണം.

