സ്ലാറ്റയുടെ ഡയറിക്കുറിപ്പുകൾ പ്രകാശനം ഒക്ടോബർ 2 ന് കോഴിക്കോട്ട്
കോഴിക്കോട്: പ്രസാധന രംഗത്തെ പെൺകൂട്ടായ്മയായ സമത(തൃശൂർ) യുടെ പുസ്തകം സ്ലാറ്റയുടെ ഡയറിക്കുറിപ്പുകൾ ഒക്ടോബർ 2 ന് വ്യാഴാഴ്ച പ്രകാശനം ചെയ്യും. വൈകുന്നേരം 5 ന് കോഴിക്കോട് മുതലക്കുളം മൈതാനത്തു ചേരുന്ന എൽഡിഎഫ് പലസ്തീൻ ഐക്യദാർഢ്യ സദസ്സിൽ പലസ്തീൻ അംബാസഡർ അബ്ദുള്ള എം അബു ഷാവേസ് പ്രകാശനം നിർവഹിക്കും.
1992-96 കാലഘട്ടത്തിൽ യുഗോസ്ലാവ്യയുടെ തകർച്ചയെത്തുടർന്ന്
നാലു റിപ്പബ്ലിക്കുകളായ ക്രൊയേഷ്യ, ബോസ്നിയ ഹെർസഗോവിന, മാസിഡോണിയ, സ്ലോവേനിയ എന്നിവ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. തുടർന്ന് ബോസ്നിയൻ തലസ്ഥാനമായ സരയേവോ പിടിച്ചെടുക്കാൻ സെർബുകളും ക്രോട്ടുകളും മുസ്ലീങ്ങളും മത്സരിച്ചു. വംശീയകലാപത്തിൽ പെട്ടുപോയ സ്ലാറ്റ ഫിലിപ്പോവിച്ച് എന്ന പതിനൊന്നുകാരിയുടെ ഓർമ്മക്കുറിപ്പുകളാണ് സ്ലാറ്റയുടെ ഡയറിക്കുറിപ്പുകൾ.
40 ലോക ഭാഷകളിൽ ഇത് പ്രസിദ്ധീകരിച്ചു. ഇന്ത്യയിൽ മലയാളത്തിൽ 2013 ൽ സ്ലാറ്റയുടെ ആശംസയോടെ പുസ്തകം പ്രസിദ്ധീകരിച്ചത് സമതയാണ്. കേരളം രണ്ടു കൈയും നീട്ടി സ്വീകരിച്ച പുസ്തകത്തിൻ്റെ രണ്ടാം പതിപ്പാണ് പ്രകാശനം ചെയ്യുന്നത്. ഗാസയിലെ യുദ്ധ പശ്ചാത്തലത്തിൽ സരയേവോയുടെ യുദ്ധകാലാനുഭവങ്ങൾ ഓർമ്മപ്പെടുത്തലാണ്.