പ്രീ മെട്രിക് ഹോസ്റ്റലില്‍ ട്യൂട്ടർ
കോഴിക്കോട്: പട്ടികജാതി വികസന വകുപ്പിന് കീഴിലെ മാവൂര്‍ പ്രീ മെട്രിക് ഹോസ്റ്റലില്‍ അഞ്ച് മുതല്‍ പത്തുവരെ ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് രാവിലെയും വൈകുന്നേരവും ട്യൂഷന് എടുക്കാന്‍ ട്യൂട്ടര്‍മാരെ നിയമിക്കും. ഇംഗ്ലീഷ്, കണക്ക്, സയന്‍സ്, സോഷ്യല്‍ സ്റ്റഡീസ്, ഹിന്ദി വിഷയങ്ങളില്‍ ബി എഡ്/തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് ഹൈസ്കൂള്‍ വിഭാഗത്തിലും ടിടിസി/തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് യുപി വിഭാഗത്തിലും അപേക്ഷിക്കാം. വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ജൂലൈ 17ന് രാവിലെ 11ന് കുന്നമംഗലം ബ്ലോക്ക് ഓഫീസില്‍ നടക്കുന്ന വാക്-ഇന്‍ ഇന്റര്‍വ്യൂവിനെത്തണം. ഫോണ്‍: 9188920084, 9495456579.