പ്രീ മെട്രിക് ഹോസ്റ്റലിൽ ട്യൂട്ടർ

കോഴിക്കോട്: പട്ടികജാതി വികസന വകുപ്പിന് കീഴിലെ മാവൂർ പ്രീ മെട്രിക് ഹോസ്റ്റലിൽ അഞ്ച് മുതൽ പത്തുവരെ ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് രാവിലെയും വൈകുന്നേരവും ട്യൂഷൻ എടുക്കാൻ ട്യൂട്ടർമാരെ നിയമിക്കുന്നു. ഇംഗ്ലീഷ്, കണക്ക്, സയൻസ്, സോഷ്യൽ സ്റ്റഡീസ്, ഹിന്ദി വിഷയങ്ങളിൽ ബി എഡ്/തത്തുല്യ യോഗ്യതയുള്ളവർക്ക് ഹൈസ്കൂൾ വിഭാഗത്തിലും ടിടിസി/തത്തുല്യ യോഗ്യതയുള്ളവർക്ക് യുപി വിഭാഗത്തിലും അപേക്ഷിക്കാം. വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ജൂലൈ 17ന് രാവിലെ 11ന് കുന്നമംഗലം ബ്ലോക്ക് ഓഫീസിൽ നടക്കുന്ന വാക്-ഇൻ ഇന്റർവ്യൂവിനെത്തണം. ഫോൺ: 9188920084, 9495456579.

Leave a Reply

Your email address will not be published. Required fields are marked *