വെറ്ററിനറി സര്‍ജന്‍ ഇന്റര്‍വ്യൂ ഒമ്പതിന്

കോഴിക്കോട്: മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കിക്കൊണ്ടിരിക്കുന്ന രാത്രികാല അടിയന്തര വെറ്ററിനറി സേവനം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ഒഴിവുള്ള ബ്ലോക്കുകളില്‍ വെറ്ററിനറി സര്‍ജന്മാരെ കരാറടിസ്ഥാനത്തില്‍ പരമാവധി 90 ദിവസത്തേക്ക് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ വെറ്ററിനറി സയന്‍സില്‍ ബിരുദവും വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനും ഉള്ളവരാകണം. വെള്ളക്കടലാസില്‍ തയാറാക്കിയ ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജൂണ്‍ ഒമ്പതിന് ഉച്ചക്ക് 2.30ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്-ഇന്‍ ഇന്റര്‍വ്യൂവിനെത്തണം.

ലൈവ്‌സ്റ്റോക്ക് ഹെല്‍ത്ത് ആന്‍ഡ് ഡിസീസ് കണ്‍ട്രോള്‍ പ്രോഗ്രാമില്‍ തൂണേരി ബ്ലോക്കിലെ മൊബൈല്‍ വെറ്ററിനറി യൂണിറ്റില്‍ ഒഴിവുള്ള വെറ്ററിനറി സര്‍ജന്‍ തസ്തികയില്‍ പരമാവധി 90 ദിവസത്തേക്ക് നിയമിക്കുന്നതിനുള്ള വാക്-ഇന്‍ ഇന്റര്‍വ്യൂ ജൂണ്‍ ഒമ്പതിന് രാവിലെ 10.30ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കും. യോഗ്യത: വെറ്ററിനറി സയന്‍സില്‍ ബിരുദവും വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനും. വെള്ളക്കടലാസില്‍ തയാറാക്കിയ ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം എത്തണം.

Leave a Reply

Your email address will not be published. Required fields are marked *