വിലങ്ങാട്; റവന്യൂ റിക്കവറി നടപടികൾക്ക് മൊറട്ടോറിയം

കോഴിക്കോട്: ജില്ലയിലെ  വിലങ്ങാട് പ്രകൃതി ദുരന്തബാധിതമായ വില്ലേജുകളിലെ വായ്പകളിന്മേലും വിവിധ സർക്കാർ  കുടിശ്ശികകളിന്‍മേലും ഉള്ള എല്ലാ റവന്യൂ റിക്കവറി നടപടികള്‍ക്കും മൊറട്ടോറിയം പ്രഖ്യാപിച്ചതായി സർക്കാർ അറിയിച്ചു. 1968 ലെ കേരള റവന്യൂ റിക്കവറി നിയമം, 83 ബി വകുപ്പ് പ്രകാരമാണ് മൊറട്ടോറിയം അനുവദിക്കാൻ സർക്കാർ തീരുമാനിച്ചത്.

വിലങ്ങാട്, നരിപ്പറ്റ, തൂണേരി, വളയം, ചെക്യാട്, തിനൂർ, എടച്ചേരി, വാണിമേൽ, നാദാപുരം എന്നീ വില്ലേജുകളിലെ റവന്യൂ റിക്കവറി കൂടിശ്ശികകൾക്കാണ് മൊറട്ടോറിയം ബാധകമാവുക.

Leave a Reply

Your email address will not be published. Required fields are marked *