കോഴിക്കോട്: ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിനു മുന്നോടിയായി ആമസോണ്‍ ഇന്‍ഫ്ളുവന്‍സര്‍മാരുടെ കമ്മീഷന് നിരക്കുകള്‍ ഗണ്യമായി ഉയര്‍ത്തി. അന്‍പതിനായിരത്തിലേറെ വരുന്ന ഇന്‍ഫ്ളുവന്‍സര്‍മാര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. ജനപ്രിയ വിഭാഗങ്ങളായ ഫാഷന്‍, ബ്യൂട്ടിപേഴ്സണല് കെയര്‍ ആപ്ലിക്കേഷന്‍, ഹോം, കിച്ചണ്‍, ടോയ്സ് തുടങ്ങി വിവിധ ഇനങ്ങളില്‍ ഇന്‍ഫ്ളുവന്‍സര്‍മാര്‍ക്ക് ഒന്നര മുതല്‍ രണ്ടു മടങ്ങു വരെ കമ്മീഷന് വര്‍ധന ലഭിക്കും. തിരക്കേറിയ ഈ ഷോപ്പിങ് സീസണില്‍ കൂടുതല്‍ വരുമാനമുണ്ടാക്കാനും ആമസോ ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റിവല്‍ കാലത്ത് കൂടുതല്‍ നേട്ടമുണ്ടാക്കാനും ഇതു സഹായിക്കും.
പുതുക്കിയ നിരക്കു പ്രകാരം വസ്ത്രങ്ങള്‍, അസസറികള്, ബ്യൂട്ടികെയര്‍ തുടങ്ങിയവ്ക്ക് 12 ശതമാനം വര്‍ധനയുണ്ട്. ഹോം, കിച്ചണ്‍, ലോണ്ഗാര്ഡന്, ഫര്‍ണിച്ചര്‍, സ്പോര്‍ട്സ് എന്നിവയില്‍ 10 ശതമാനം വരെയും ടോയ്സ്, ബുക്ക്സ് തുടങ്ങിയവയില്‍ ഒന്‍പതു ശതമാനം വരെയും വര്‍ധനയുണ്ട്.
ഉല്പന്നങ്ങള് വാങ്ങുന്നതിനും റിവ്യു ചെയ്യുന്നതിനും വഴിയൊരുക്കാനായി അയ്യായിരം രൂപ വരെ പ്രൊഡക്ട് ബജറ്റ് ഉണ്ട്. സൃഷ്ടിക്കുന്ന വരുമാനത്തിന്റെ 10-15 ശതമാനം വരെ ടാര്‍ജറ്റ് ലിങ്ക്ഡ് ഇന്‍സന്റീവുകള്‍ ഉണ്ടായിരിക്കും. ഉപവിഭാഗങ്ങളില്‍ ഫാഷന്‍, ലഗേജ്, ഷൂസ്, വാച്ചുകള്‍, ബ്യൂട്ടി, ഹോം ഡെക്കോര്‍, ടോയ്സ്, ബുക്ക് എന്നിവയുടേത് അഞ്ചില്‍ നിന്ന് എട്ടു ശതമാനത്തിലേക്ക് ഉയര്‍ത്തി. ഗോള്‍ഡ് കോയിനുകളും ബാറുകളും ആഭരണങ്ങളും രണ്ടില്‍നിന്ന് ഒന്‍പതു ശതമാനത്തിലേക്ക്. കിച്ചണ്‍, ഔട്ട്ഡോര്‍, ലോ ആന്റ് ഗാര്ഡന്, ഫര്‍ണിച്ചര്‍ തുടങ്ങിയവയുടേത് ആറില്‍ നിന്ന് ഒന്‍പതു ശതമാനത്തിലേക്ക്. സ്പോര്‍ട്സ് ഉപകരണങ്ങളുടേത് 2.5 ശതമാനത്തില്‍ നിന്ന് 7.5 ശതമാനത്തിലേക്ക്. പേഴ്സണല്‍ കെയര്‍ അപ്ലയന്‍സസ് അഞ്ചില്‍ നിന്ന് 12 ശതമാനത്തിലേക്ക്.
ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍; ആമസോണ്‍ ഇന്‍ഫ്ളുവന്‍സര്‍ വരുമാനം ഉയര്‍ത്തി

