മലര്‍വാടി ഉദ്ഘാടനം 30 ന്

കോഴിക്കോട്: കേരളത്തെ ഭിന്നശേഷി സൗഹൃദമാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സ്റ്റേറ്റ് ഇനിഷ്യേറ്റീവ് ഓണ്‍ ഡിസബിലിറ്റീസ് വഴി നടപ്പിലാക്കുന്ന സമഗ്ര പദ്ധതിയാണ് ‘അനുയാത്ര’. പദ്ധതിയുടെ ഭാഗമായി വനിത ശിശു വികസന വകുപ്പിന് കീഴിലുള്ള 75 സ്‌പെഷ്യല്‍ അങ്കണവാടിയിലെ പരിശീലനത്തിന് ശേഷം പൊതുവിദ്യാലയങ്ങളില്‍ പ്രവേശനം നേടുകയും മറ്റു കുട്ടികള്‍ക്കൊപ്പം പഠിച്ചു കൊണ്ടിരിക്കുന്നതുമായ കുട്ടികളുടെ സംഗമം ‘മലര്‍വാടി’ സെപ്തംബര്‍ 30ന് കോഴിക്കോട് ജൂബിലി ഹാളില്‍ നടക്കും. രാവിലെ 11.30 ന് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു  ഉദ്ഘാടനം നിര്‍വഹിക്കും.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000