ബദൽ സംവിധാനമില്ലാതെ ടൗൺഹാൾ അറ്റകുറ്റപ്പണി നടത്തരുത്

കോഴിക്കോട്: നഗരത്തിൽ കലാ സാംസ്കാരിക പരിപാടികൾ അവതരിപ്പിക്കാനുള്ള പ്രധാന ഹാളായ ടൗൺഹാളിന് പകരം  മറ്റൊരിടം ഏർപ്പെടുത്താതെ ടൗൺ ഹാൾ പ്രവൃത്തി തുടങ്ങരുത്. ഇതിന് ഒരു തീരുമാനം എടുക്കാൻ കോർപ്പറേഷൻ അധികൃതർ തയ്യാറായില്ലെങ്കിൽ കലാ സാംസ്കാരിക സംയുക്ത വേദിയുടെ നേതൃത്വത്തിൽ കോഴിക്കോട്ടെ മുഴുവൻ കലാ സാംസ്കാരിക, പൊതു ജനങ്ങളെയും സംഘടിപ്പിച്ച് 27 ന് വെള്ളിയാഴ്ച വൈകിട്ട് 4 ന് ടൗൺ ഹാളിന് മുൻ വശം പ്രതിഷേധ ധർണ നടത്തും.

വൈസ് ചെയർമാൻ വിൽസൻ സാമുവൽ അധ്യക്ഷത വഹിച്ചു.
കൺവീനർ കെ സലാം, ജോയിന്റ് കൺവീനർ കെ സുബൈർ,
ട്രഷറർ സന്നാഫ് പാലക്കണ്ടി,
പി ടി ആസാദ്‌, കെ നിധീഷ്  ആർ ജയന്ത് കുമാർ, മോഹൻ മുട്ടുമ്മൽ,
എം അസ്‌കർ, എം എസ് മെഹബൂബ്, സുധീഷ് എന്നിവർ സംസാരിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000