പ്രൊജക്റ്റ് ടെക്‌നിക്കല്‍ അസിസ്റ്റന്റ്, പ്രൊജക്റ്റ് ടെക്‌നിക്കല്‍ ഓഫീസര്‍

കോഴിക്കോട്: മെഡിക്കല്‍ കോളജിലെ റീജിയണല്‍ വിആര്‍ഡി ലാബില്‍ Acute Encephalitis Syndrome (AES) -മായി ബന്ധപ്പെട്ട ഐസിഎംആര്‍  പഠനത്തിലേക്ക് പ്രൊജക്റ്റ് ടെക്‌നിക്കല്‍ അസിസ്റ്റന്റ് (ഒരു ഒഴിവ്), പ്രൊജക്റ്റ് ടെക്‌നിക്കല്‍ ഓഫീസര്‍ (ഒരു ഒഴിവ്) എന്നീ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു.    വയസ്, യോഗ്യത, ഐഡന്റിറ്റി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സലും പകര്‍പ്പുകളും സഹിതം സെപ്തംബര്‍ 24 ന് രാവിലെ 10.30 ന് കോളേജ് ഓഫീസില്‍ കൂടിക്കാഴ്ചക്കായി  എത്തണം. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത, അഭിലഷണീയ യോഗ്യത, പ്രായപരിധി, പ്രതിമാസ വേതനം എന്നിവയുടെ വിശദാംശങ്ങള്‍ കോളേജ് വൈസൈറ്റിലുണ്ട്. ഫോണ്‍: 0495-2350216. 

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000