സമുദ്ര ജൈവ വൈവിധ്യ സംരക്ഷണം; ശിൽപശാല 7ന്


കോഴിക്കോട്: സാമൂഹ്യ വനവത്കരണ വിജ്ഞാന വ്യാപന വിഭാഗം കോഴിക്കോട് ഡിവിഷന്റെയും വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെയും സംയുക്താഭിമുഖ്യത്തിൽ സെപ്റ്റംബർ ഏഴിന് രാവിലെ 9.30 മുതൽ വൈകുന്നേരം  5 വരെ കോഴിക്കോട് ഹോട്ടൽ പാരമൗണ്ട് ടവർ കോൺഫറൻസ് ഹാളിൽ വ സമുദ്ര ജൈവ വൈവിധ്യ സംരക്ഷണത്തെക്കുറിച്ച് ഏകദിന ശിൽപശാല സംഘടിപ്പിക്കും. മന്ത്രി  എ കെ ശശീന്ദ്രൻ  ഉദ്ഘാടനം ചെയ്യും.

എലത്തൂർ കാട്ടിൽപീടിക കണ്ണൻ കടവ് ഭാഗത്ത്  കരയ്ക്കടിഞ്ഞ പൈലറ്റ് തിമിംഗലത്തെ രക്ഷപ്പെടുത്തി തിരികെ കടലിലേയ്ക്ക് അയച്ച മത്സ്യത്തൊഴിലാളികളെ ചടങ്ങിൽ ആദരിക്കും.  തുടർന്ന് വിവിധ  വിഷയങ്ങളിൽ ബോധ വത്കരണ ക്ലാസ്സുകൾ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *