ഹിന്ദി ഡിപ്ലോമ ഇൻ എലിമെൻ്ററി എഡ്യുക്കേഷൻ

കോഴിക്കോട്: കേരള സർക്കാരിന്റെ ഹിന്ദി അധ്യാപക ട്രെയിനിംഗ് യോഗ്യതയായ രണ്ട് വർഷത്തെ റഗുലർ ഹിന്ദി ഡിപ്ലോമ ഇൻ എലിമെൻ്ററി എഡ്യുക്കേഷൻ കോഴ്സ് 2024-26 ബാച്ചിൽ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടു, ഹിന്ദി പ്രചാര സഭകളുടെ അംഗീകൃത ഹിന്ദി കോഴ്സുകൾ, ഹിന്ദി ഡിഗ്രി, എം എ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
പ്രായപരിധി 17 നും 35 നും ഇടയിൽ.  ഒബിസി വിഭാഗത്തിന് 3 വർഷത്തെ ഇളവ് ലഭിക്കും. അവസാന തീയതിയായ സെപ്‌തംബർ 20 ന് 5 മണിക്ക് മുൻപായി.
പ്രിൻസിപ്പൽ, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂർ, പത്തനം തിട്ട  എന്ന വിലാസത്തിൽ അപേക്ഷിക്കണം.  കൂടുതൽ വിവരങ്ങൾക്ക് 8547126028, 04734-296496.

Leave a Reply

Your email address will not be published. Required fields are marked *