സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നു

കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജ് ആശുപത്രി വികസന സൊസൈറ്റിക്ക് കീഴിൽ 755 രൂപ ദിവസവേതനാടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നല്ല ആരോഗ്യമുള്ള വിമുക്ത ഭടൻമാരെ താൽക്കാലികമായി സെക്യൂരിറ്റി ജീവനക്കാരായി നിയമിക്കുന്നു. നിലവിൽ എച്ച്.ഡി.എസ്സിനു കീഴിൽ ജോലി ചെയ്യുന്ന ജീവനക്കാരെ പരിഗണിക്കുന്നതല്ല. പ്രായപരിധി 56 വയസ്സിന് താഴെ. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 6 ന് രാവിലെ 9 മണിക്ക് അസ്സൽ രേഖകൾ സഹിതം കോഴിക്കോട് മെഡിക്കൽ കോളേജിലെ എച്ച്.ഡി.എസ് ഓഫീസിൽ എത്തണം.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000