എൻഐടി സ്ഥാപക ദിനത്തിൽ ആദരം

കോഴിക്കോട്: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റ് 64-ാമത് സ്ഥാപക ദിനം ജീവനക്കാരെയും പൂർവ വിദ്യാർത്ഥികളെയും വിരമിച്ച ജീവനക്കാരെയും ആദരിച്ച് സംഘടിപ്പിച്ചു. ഇൻസ്റ്റിറ്റ്യൂട്ട്, വിദ്യാർത്ഥികൾ, അധ്യാപകർ, അനധ്യാപകർ, പൂർവ വിദ്യാർത്ഥികൾ എന്നിവരുടെ കഴിഞ്ഞ ഒരു വർഷത്തെ നേട്ടങ്ങളെ അഭിനന്ദിച്ചു.

ബാംഗ്ലൂർ ഇസ്കോൺ സീനിയർ വൈസ് പ്രസിഡൻ്റും ഗ്ലോബൽ ഹരെകൃഷ്ണ മൂവ്മെന്റിന്റെ വൈസ് ചെയർമാനുമായ ചഞ്ചലപതി ദാസ മുഖ്യാതിഥിയായി. അദ്ദേഹം ഡോ. എം. വി. കേശവറാവു ഫൗണ്ടേഷൻ അനുസ്മരണ പ്രഭാഷണം അവതരിപ്പിച്ചു.

സാങ്കേതിക വിദ്യയുടെ അമിത ഉപയോഗവും വിവരങ്ങളുടെ അതിപ്രസരവുംമൂലം യുവാക്കൾ അനുഭവിക്കുന്ന സമ്മർദ്ദം അദ്ദേഹം എടുത്തുകാണിച്ചു.

എൻഐടി ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ അധ്യക്ഷത വഹിച്ചു. 7500-ലധികം വിദ്യാർത്ഥികളും 425 അധ്യാപക അംഗങ്ങളും 300-ലധികം അനധ്യാപക ജീവനക്കാരും ഉള്ള ഇന്ത്യയിലെ ഏറ്റവും വലിയ എൻ ഐ ടി യാണ് കോഴിക്കോട് എൻ ഐ ടി എന്നും കഴിഞ്ഞ വർഷം ഇൻസ്റ്റിറ്റ്യൂട്ട് 100-ലധികം അധ്യാപകരെയും 200-ലധികം അനധ്യാപകരെയും നിയമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇൻസ്റ്റിറ്റ്യൂട്ടിലെ 1983-88 ബാച്ചിലെ പൂർവ വിദ്യാർത്ഥിയും ഭാരത് ഫ്രിറ്റ്സ് വെർണർ ലിമിറ്റഡിൻ്റെ മാനേജിംഗ് ഡയറക്ടറുമായ രവി രാഘവൻ വിശിഷ്ടാതിഥിയായി. 

Leave a Reply

Your email address will not be published. Required fields are marked *