കോഴിക്കോട്: വനിത ശിശുവികസന വകുപ്പിന് കീഴിലെ കുന്ദമംഗലം അഡീഷണല്‍ (മുക്കം) ഐസിഡിഎസ് പ്രൊജക്ട് ഓഫീസിലേക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്കുവേണ്ടി വാഹനം (ജീപ്പ്/കാര്‍) നിബന്ധനകൾക്ക് വിധേയമായി വാടകക്ക് ഓടിക്കുന്നതിന് താല്പര്യമുള്ള വ്യക്തികളില്‍ നിന്ന് മുദ്രവെച്ച ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയ്യതി സെപ്തംബര്‍ 10 രാവിലെ 11.30. ഫോണ്‍: 0495-2294016.
2024-25 സാമ്പത്തിക വര്‍ഷം കോഴിക്കോട് ജില്ല ശിശു സംരക്ഷണ യൂണിറ്റിന് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം എടുക്കുന്നതിലേക്കായി ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബര്‍ ഏഴ് ഉച്ച ഒരു മണി. ഫോണ്‍: 0495-2378920.

