സൗജന്യ പഠന കിറ്റ്  വിതരണം സമയം നീട്ടി

കോഴിക്കോട്: സൗജന്യ പഠന കിറ്റ്  വിതരണം സമയം നീട്ടിഗങ്ങളായ തൊഴിലാളികളുടെ സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ 2024-25 അദ്ധ്യയന വര്‍ഷം ഒന്ന്  മുതല്‍ ഏഴ് വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സൗജന്യ പഠനകിറ്റ്  വിതരണം ചെയ്യുന്നതിന്  അപേക്ഷകള്‍ നൽകാനുളള അവസാന തീയതി ആഗസ്റ്റ് ഏഴ് വരെ നീട്ടി. അപേക്ഷാ ഫോമുകളും വിശദാംശങ്ങളും ജില്ലാ ഓഫീസുകളില്‍ നിന്ന് നേരിട്ടും www.kmtwwfb.org ലും ലഭിക്കും. ഫോണ്‍: 0495-2767213.

കൈത്തറി തൊഴിലാളികള്‍ക്കുള്ള ആരോഗ്യ സഹായ പദ്ധതി ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: പരമ്പരാഗത കൈത്തറി തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി ജില്ലാ വ്യവസായ കേന്ദ്രം, സംസ്ഥാന സര്‍ക്കാര്‍ കൈത്തറി വസ്ത്ര ഡയറക്ടറേറ്റ് മുഖേന നടപ്പിലാക്കി വരുന്ന ‘കൈത്തറി തൊഴിലാളികള്‍ക്കുള്ള ആരോഗ്യ സഹായ പദ്ധതി’ ഏകദിന മെഡിക്കല്‍ ക്യാമ്പ് തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ   ഉല്‍ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍  മഹേഷ് എം കെ അധ്യക്ഷനായ യോഗത്തില്‍ ഡെപ്യൂട്ടി രജിസ്റ്റര്‍  രാധാകൃഷ്ണന്‍ കെ പദ്ധതി വിശദീകരണം നടത്തി. സംഘാടക സമിതി ചെയര്‍മാന്‍  ഹരിദാസന്‍ പി സ്വാഗതവും സീനിയര്‍ സഹകരണ ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍ എ നന്ദിയും പറഞ്ഞു. 125-ല്‍ അധികം കൈത്തറി നെയ്ത്ത് തൊഴിലാളികള്‍ ആരോഗ്യ-നേത്ര പരിശോധനകള്‍ നടത്തിയ  പരിപാടിയില്‍ കേരളബാങ്ക് വെള്ളയില്‍ ശാഖ സാമൂഹികസുരക്ഷ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ തൊഴിലാളികളെ അംഗമാക്കുന്നതിനു സൗകര്യം ഒരുക്കി.

ഭിന്നശേഷിക്കാര്‍ക്ക് വിദഗ്ധസമിതി പാനല്‍; അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: ഭിന്നശേഷി അവകാശ ചട്ടം അനുസരിച്ച് ഭിന്നശേഷിക്കാര്‍ക്ക് അനുയോജ്യമായ തസ്തികകള്‍ കണ്ടെത്തുന്നതിനും സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും ബാക്ക് ലോഗ് നിയമനങ്ങള്‍    ഭിന്നശേഷിക്കാര്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം, അംഗീകാരം തുടങ്ങിയവ പരിശോധിക്കുന്നതിനും വിലയിരുത്തുന്നതിനുമായി സംസ്ഥാന ഭിന്നശേഷി അവകാശ ചട്ടം അനുസരിച്ച് എല്ലാ ജില്ലകളിലും ഒരു വിദഗ്ധസമിതി പാനല്‍ രൂപീകരിക്കേണ്ടതുണ്ട്.  പാനലിലേക്ക് നിശ്ചിത യോഗ്യതയുള്ള സ്പീച്ച് തെറാപ്പിസ്റ്റ്, ഓഡിയോളജിസ്റ്റ്, ഒക്കുപ്പെഷണല്‍ തെറാപ്പിസ്റ്റ്, ഫിസിയോ തെറാപ്പിസ്റ്റ്, സൈക്കോളജിസ്റ്റ്, സ്‌പെഷ്യല്‍ എജുക്കേറ്റര്‍ എന്നിവരെ ക്ഷണിക്കുന്നു.  ജില്ലാ സാമൂഹികനീതി  ഓഫീസില്‍ ആഗസ്റ്റ് ഒന്നിനകം അപേക്ഷ നൽകണം. ഫോണ്‍: 0495-2371911.

Leave a Reply

Your email address will not be published. Required fields are marked *