ബിഎംഎസ് ടെക്‌നീഷ്യന്‍ അഭിമുഖം

കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ ഒരു വര്‍ഷം കരാര്‍ അടിസ്ഥാനത്തില്‍ ബിഎംഎസ് ടെക്‌നീഷ്യനെ നിയമിക്കുന്നു. യോഗ്യത: എസ്എസ്എല്‍സി,
ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ/രണ്ട് വര്‍ഷത്തെ ഐടിഐ (എന്‍സിവിടി, കെജിസിഇ),  ബില്‍ഡിംഗ് മാനേജ്മെന്റ് സിസ്റ്റങ്ങളുടെ സ്വതന്ത്രവും സ്വന്തവുമായ പ്രവര്‍ത്തനത്തില്‍ രണ്ട് വര്‍ഷത്തെ പരിചയം.
പ്രായപരിധി:18-36. ഉദ്യോഗാര്‍ത്ഥികള്‍ ആഗസ്റ്റ് രണ്ടിന് രാവിലെ 11 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോഴിക്കോട് മെഡിക്കല്‍ കോളേജ് എച്ച്ഡിഎസ് ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍: 0495-2355900.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000