കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ഒരു വർഷത്തെ കരാറടിസ്ഥാനത്തിൽ ബി എംഎസ് ടെക്നീഷ്യനെ നിയമിക്കുന്നു.
യോഗ്യത: എസ്എസ്എൽസി, 3 വർഷ ഡിപ്ലോമ/ രണ്ടുവർഷ ഐടിഐ(എൻസിവിടി, കെജിസിഇ) ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്). ഒരു വർഷത്തെ പ്രവൃത്തിപരിചയം. പ്രായം 18നും 36നും മധ്യേ.
താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ സെപ്റ്റംബർ 3 ന് രാവിലെ 11 ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഗവ. മെഡിക്കൽ കോളേജ് എച്ച് ഡി എസ് ഓഫീസിൽ കൂടിക്കാഴ്ചക്ക് എത്തണം.

