കോഴിക്കോട്: 2023 ഡിസംബര്‍ 31 വരെ കേരള കള്ളു വ്യവസായ ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ തുടര്‍ന്ന് പെന്‍ഷന്‍ ലഭിക്കുന്നതിനായി 2024 ജൂണ്‍ 25 മുതല്‍ ആഗസ്റ്റ് 24 വരെയുള്ള കാലയളവില്‍ മസ്റ്ററിങ് പൂര്‍ത്തിയാകണം. അക്ഷയ കേന്ദ്രങ്ങളിലെത്തി മസ്റ്ററിങ് ചെയ്യുന്നതിന് 30 രൂപയും ഗുണഭോക്തക്കളുടെ വീടുകളില്‍ പോയി മസ്റ്ററിങ് ചെയ്യുന്നതിന് 50 രൂപയും മാത്രമേ ഫീസിനത്തില്‍ നല്‍കേണ്ടതുള്ളൂ. ഫോണ്‍: 0495-2384355.

