കോഴിക്കോട്: നടുവണ്ണൂരിലെ മുന്‍ സിപിഐ എം നേതാവ് കണ്ണച്ചികണ്ടി കെ കെ മാധവന്‍ (87) ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് അന്തരിച്ചു. കെ കെ രമ എംഎൽഎയുടെ അച്ഛനാണ്. നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റായും സിപിഐ എം ബാലുശേരി ഏരിയാസെക്രട്ടറിയായും ജില്ലാ കൗണ്‍സില്‍ അംഗമായും ദേശാഭിമാനി ഏരിയാ ലേഖകനായും പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ: ദാക്ഷായണി. രമയെ കൂടാതെ പ്രേമ, തങ്കം, സുരേഷ് (എല്‍ഐസി ഏജന്റ് പേരാമ്പ്ര) എന്നിവര്‍ മക്കളാണ്.
മരുമക്കള്‍: ജ്യോതിബാബു കോഴിക്കോട് (എന്‍ടിപിസി റിട്ട.), സുധാകരന്‍ മൂടാടി (ഖാദി ബോര്‍ഡ്), പരേതനായ ടി പി ചന്ദ്രശേഖരന്‍ (ഒഞ്ചിയം), നിമിഷ ചാലിക്കര ( വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ്, കോഴിക്കോട് )
സഹോദരങ്ങള്‍: കെ കെ കുഞ്ഞികൃഷ്ണന്‍, കെ കെ ഗംഗാധരന്‍ (റിട്ട. ഐസിഡിഎസ് ) കെ കെ ബാലന്‍ (റിട്ട. കേരളാ ബാങ്ക്)
സംസ്‌കാരം ഇന്ന് വൈകീട്ട് 6 മണിക്ക് നടുവണ്ണൂരിലെ വീട്ടുവളപ്പില്‍.
കെ കെ രമ എംഎൽഎയുടെ അച്ഛൻ കെ കെ മാധവൻ അന്തരിച്ചു

