കോഴിക്കോട്: അർജുന്റെ ജീവൻ രക്ഷപ്പെടുത്തുക, ലോറി തൊഴിലാളി അർജുൻ്റെ ജീവൻ രക്ഷപ്പെടുത്തുക, കർണാടക സർക്കാർ കണ്ണ് തുറക്കുക എന്നാവശ്യപ്പെട്ട് ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
ലോറി സ്റ്റാൻഡിൽ ചേർന്ന പൊതുയോഗം അഡ്വ. സി എം ജംഷീർ ഉദ്ഘാടനം ചെയ്തു. സിറ്റി സെക്രട്ടറി ജയരാജൻ അധ്യക്ഷത വഹിച്ചു. ജിനീഷ്, സക്കീർ എന്നിവർ സംസാരിച്ചു
അർജുൻ ഡ്രൈവറാണ് അർജുൻ മനുഷ്യനാണ്

