ഐടിഐ അഡ്മിഷന്‍ അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള കൊയിലാണ്ടി കുറുവങ്ങാട്ടെ ഗവ. ഐടിഐയിൽ (എസ് സി ഡിഡി) 2024 വര്‍ഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഈ വകുപ്പിന്റെ കീഴിലുള്ള മറ്റു ഐ ടി ഐ കളിലേക്കും അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 25.
എന്‍സിവിടി കോഴ്‌സ് സര്‍വേയര്‍: രണ്ട് വര്‍ഷം. യോഗ്യത എസ്എസ്എല്‍സി പാസ്.
പ്ലംബര്‍: ഒരു വര്‍ഷം. യോഗ്യത എസ്എസ്എല്‍സി പാസ് /ഫെയിൽ.
സംവരണം: 80% എസ് സി, 10% എസ്ടി, 10% മറ്റു വിഭാഗം.
പ്രവേശനം ലഭിക്കുന്നവര്‍ക്ക് സ്‌റ്റൈപെന്റ്, ലംപ്‌സം ഗ്രാന്‍ഡ്, യൂണിഫോം അലവന്‍സ്, സ്റ്റഡി ടൂര്‍, പരീക്ഷ ഫീസ്, പാഠപുസ്തകം, ടൂള്‍ കിറ്റ് ധനസഹായം, താമസത്തിനുള്ള ധന സഹായം എന്നിവയും കൂടാതെ ഉച്ചഭക്ഷണവും പോഷകാഹാരവും ലഭിക്കും. ഓണ്‍ലൈന്‍ ആയി അപേക്ഷ നൽകുന്നതിന് https://scdditiadmission.kerala.gov.in സന്ദര്‍ശിക്കണം. അപേക്ഷകര്‍ക്ക് സ്വന്തമായി മൊബൈല്‍ നമ്പറും ഇമെയില്‍ ഐഡിയും ആധാര്‍ നമ്പറും ഉണ്ടായിരിക്കണം. ഫോണ്‍: 9747609089, 8075290219.
കൊയിലാണ്ടിയില്‍ ഗവ. ഐടിഐകള്‍ രണ്ടെണ്ണമുണ്ട്.
രണ്ട് ഐടിഐകളിലേക്കും വ്യത്യസ്ത ലിങ്ക് വഴി വേറെ തന്നെ അപേക്ഷ
നൽകണം.
രണ്ട് ഐടിഐകളുടെയും വിലാസം:
1. ഗവ. ഐടിഐ (എസ് സിഡിഡി) കുറുവങ്ങാട്. ശക്തി സ്റ്റോപ്പ്, അണേല കടവിന് സമീപം, കൊയിലാണ്ടി- കാവുംവട്ടം റോഡ്.
2. ഗവ. ഐടിഐ കൊയിലാണ്ടി. സ്ഥാനം. ഐടിഐ സ്റ്റോപ്പ്, മാവിന്‍ ചുവടിനു സമീപം, താമരശ്ശേരി ഹൈവേ.