‹

ലഹരിവേട്ട: മലപ്പുറം, കണ്ണൂർ സ്വദേശികൾ പിടിയിൽ

കാറിൽ വിൽപനക്കായി കൊണ്ടുവന്ന 94.31 ഗ്രാം എംഡിഎംഎ യുമായി അഞ്ച് പേർ പിടിയിൽ

കോഴിക്കോട്: പുതിയ സ്റ്റാൻ്റ് പരിസരത്ത് കാറിൽ വിൽപനക്കായി കൊണ്ടുവന്ന  മാരക ലഹരി മരുന്നായ  എംഡിഎംഎ പിടികൂടി.
കണ്ണൂർ സ്വദേശികളായ ചക്കരക്കല്ല് അയിഷ മൻസിൽ മുഹമദ് ആദിൽ പി എസ്, (19) ചക്കരക്കല്ല് ബിസ്മില്ല മൻസിൽ മുഫീദ്ധീൻ ഷിബിലി സി എം (20) മലപ്പുറം സ്വദേശികളായ മഞ്ചേരി കറുത്തേടത്ത് ഹൗസിൽ  സൽമാൻ ഫാരിസ് കെ (26) മഞ്ചേരി തലാപ്പിൽ ഹൗസിൽ അലി റഷിൻ ടി (19) മഞ്ചേരി പാറക്കൽ ഹൗസിൽ ഫിറോസ് ഖാൻ  പി (23) എന്നിവരെ
കോഴിക്കോട് സിറ്റി പൊലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫ് ടീമും കസബ പൊലീസും ചേർന്നാണ് പിടികൂടിയത്.

കോഴിക്കോട് നഗരത്തിൽ ലഹരിക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിൻ്റെ ഭാഗമായി പൊതുസ്ഥല ങ്ങളിലും വാഹനങ്ങളിലും വ്യാപകമായ പരിശോധനയും  നിരീക്ഷണവും നടത്തുന്നതിനിടയിലാണ്
കോഴിക്കോട് നഗര മധ്യത്തിൽ നിന്നും കാറിൽ വിൽപനക്കായി കൊണ്ടു വന്ന 94.31 ഗ്രാം  എംഡി എംഎ പിടികൂടിയത്. ബംഗളൂരുവിൽ നിന്നാണ് ലഹരിമരുന്ന് കൊണ്ടു വന്നത്. പിടികൂടിയ മയക്കു മരുന്നിന്   വിപണിയിൽ അഞ്ച് ലക്ഷം രൂപ വില .

പിടിയിലായ അഞ്ച് പേരും ലഹരി ഉപയോഗിക്കുന്നവരാണ്. ബീച്ചിലും മാളിലും കറങ്ങി നടക്കാനും വലിയ ഹോട്ടലുകളിൽ റൂം എടുത്ത് ആർഭാട ജീവിതം നയിക്കാനുമാണ് പിടിയിലായ യുവാക്കൾ ലഹരി വിൽപന തുടങ്ങിയത്.

കസബ എസ്ഐ ആർ ജഗ് മോഹൻ ദത്ത്,
ഡാൻസാഫ് എസ്ഐ മനോജ് എടയേടത്ത്, എഎസ്ഐ അബ്ദുറഹ്മാൻ കെ, അനീഷ് മൂസ്സേൻവീട്, അഖിലേഷ് കെ, ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ, സരുൺ കുമാർ. പി കെ,  ലതീഷ് എം കെ,  അഭിജിത്ത് പി, അതുൽ ഇ വി, കസബ  സ്റ്റേഷനിലെ എസ് സിപിഒമാരായ രാജീവ്കുമാർ പാലത്ത്, രജീഷ് എ കെ, സിപിഒ മാരായ ദിപിൻ കെ, മുഹമദ് സക്കറിയ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000