നാളെ വിനോദസഞ്ചാര കേന്ദ്രങ്ങൾ പ്രവർത്തിക്കില്ല
കോഴിക്കോട്: കനത്ത മഴ കാരണം നാളെ (ബുധനാഴ്ച) കോഴിക്കോട് ജില്ലയിൽ ജില്ലാ ടൂറിസം പ്രൊമോഷൻ കമ്മിറ്റിയുടെ (ഡിടിപിസി) കീഴിലുള്ള ഒരു വിനോദസഞ്ചാര കേന്ദ്രവും പ്രവർത്തിക്കില്ല. കോഴിക്കോട് സരോവരം, ഭട്ട് റോഡ് ബീച്ച്, കാപ്പാട്, വടകര സാൻഡ്ബാങ്ക്സ്, അരീപ്പാറ ഉൾപ്പെടെയുള്ള കേന്ദ്രങ്ങൾക്ക് നാളെ അവധി ആയിരിക്കും.