കോഴിക്കോട്: ചിന്ത രവീന്ദ്രൻ ട്രസ്റ്റിൻ്റെ പുരസ്കാര ദാനവും യോഗേന്ദ്ര യാദവിൻ്റെ പ്രഭാഷണവും ജൂലൈ 20 ശനിയാഴ്ച രാവിലെ 10 ന് കെ പി കേശവമേനോൻ ഹാളിൽ നടക്കും.
ഇത്തവണത്തെ ചിന്ത രവി പുരസ്കാരവും സാമൂഹ്യ രാഷ്ട്രീയ ചിന്തകനും തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധനുമായ യാദവിനു തന്നെയാണ് സമ്മാനിക്കുന്നത്. ട്രസ്റ്റിൻ്റെ ചെയർപേഴ്സൺ എൻ എസ് മാധവൻ അധ്യക്ഷത വഹിക്കും.
ചടങ്ങിൽ പ്രശസ്ത ഇന്ത്യൻ കാർട്ടൂണിസ്റ്റ് ഇ പി ഉണ്ണി അരലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും യാദവിന് സമ്മാനിക്കും.
തുടർന്ന് ” ഇന്നത്തെ ഇന്ത്യയിൽ ഇടതുപക്ഷം എന്നാൽ എന്താണ്?” എന്ന വിഷയത്തെ ആസ്പദമാക്കി യോഗേന്ദ്ര യാദവ് പ്രഭാഷണം നടത്തും. യോഗത്തിൽ ചെലവൂർ വേണുവിനെ കെ സി നാരായണനും ബി ആർ പി ഭാസ്കറെ എം പി സുരേന്ദ്രനും അനുസ്മരിക്കുമെന്ന് ട്രസ്റ്റ് സെക്രട്ടറി എൻ കെ രവീന്ദ്രൻ അറിയിച്ചു.
ചിന്ത രവി പുരസ്കാരം യോഗേന്ദ്ര യാദവിന് ശനിയാഴ്ച സമ്മാനിക്കും

