മാനേജർ നിയമനം
കോഴിക്കോട്: സമുദ്ര ഡിസാസ്റ്റർ ഷെൽട്ടർ കം കമ്മ്യൂണിറ്റി ഹാളിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്കായി കരാറടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് മാനേജരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർക്ക് പ്ലസ് ടു/പ്രീഡിഗ്രി/തത്തുല്യ വിദ്യാഭ്യാസയോഗ്യത വേണം.
സമാനജോലിയിൽ അഞ്ചുവർഷം പരിചയമുള്ളവർക്കും വിരമിച്ചവർക്കും മുൻഗണനയുണ്ട്.
മാസം 15000 രൂപയാണ് ശമ്പളം. പ്രായപരിധി 40-60.
വെള്ളക്കടലാസിൽ തയ്യാറാക്കിയ ബയോഡാറ്റ പാസ്പോർട്ട് സൈസ് ഫോട്ടോ അടക്കം കോഴിക്കോട് ഭട്ട് റോഡിന് അടുത്തുള്ള സമുദ്ര ഹാളിന്റെ ഓഫീസിൽ നേരിട്ടോ northmlaoffice@gmail.com എന്ന മെയിലിലേക്കോ ജൂലൈ 25ന് മുമ്പ് ലഭിക്കണം.
അർഹരായ ഉദ്യോഗാർഥികളെ ഇൻറർവ്യൂ നടത്തിയ ശേഷമായിരിക്കും നിയമനം.
ഫോൺ: 9847591753, 9656855612.