ഷോ സെപ്റ്റംബർ നാലിന് ലുലു മാളിൽ*
ചിന്മയി ശ്രീപദ എത്തും എഴിന്
അഞ്ചിന് ജൊനിത ഗാന്ധിയും ആറിന് സിദ് ശ്രീരാമും ഇതേ വേദിയിൽ
കോഴിക്കോട്: വേദിയിലെ തീപ്പൊരി പ്രകടനം കൊണ്ട് പ്രേക്ഷകരെ ഇളക്കിമറിക്കാൻ ഇന്ത്യൻ റാപ്പ് മാന്ത്രികൻ റഫ്താർ കോഴിക്കോടെത്തുന്നു. “സ്വാഗ് മേരാ ദേശി ഹേ”, “ധുപ് ചിക് ഹോരി സേ” തുടങ്ങി ഹിറ്റുകളിലൂടെ പ്രശസ്തനായ റഫ്താർ ആദ്യമായാണ് കോഴിക്കോട് ഷോ നടത്തുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷം മാവേലിക്കസ് 2025ന്റെ ഭാഗമായി സെപ്റ്റംബർ നാലിന് ലുലു മാളിലാണ് പരിപാടി. ദിലിൻ നായർ എന്ന യഥാർത്ഥ പേരുള്ള മലയാളി താരമായ റഫ്താർ നടൻ, നർത്തകൻ, ഗാനരചയിതാവ്, സംഗീത സംവിധായകൻ, ടിവി ഫെയിം എന്നീ നിലകളിൽ ശ്രദ്ധേയനാണ്.
നിരവധി തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെ ഹിറ്റ് ഗാനങ്ങളിലൂടെ സംഗീതാസ്വാദകരുടെ മനംകവർന്ന കനേഡിയൻ ഗായിക ജൊനിത ഗാന്ധി സെപ്റ്റംബർ അഞ്ചിന് ഇതേ വേദിയിൽ പരിപാടി അവതരിപ്പിക്കും. ഓകെ കൺമണിയിലെ മെന്റൽ മനതിൽ, വേലൈക്കാരനിലെ ഇരൈവാ, ഡോക്ടർ എന്ന ചിത്രത്തിലെ ചെല്ലമാ, ബീസ്റ്റിലെ അറബി കുത്ത് തുടങ്ങിയ ഗാനങ്ങളിലൂടെ ശ്രദ്ധേയയായ ഗായികയാണ് ജൊനിത. ആറിന് സംഗീത ലോകത്തെ സ്വരരാജാവ് സിദ് ശ്രീറാം സംഗീത പരിപാടി അവതരിപ്പിക്കും. വേറിട്ട ആലാപന ശൈലിയിലൂടെ തന്റേതായ സ്ഥാനം നേടിയെടുത്ത് ഇന്ത്യൻ സംഗീത രംഗത്ത് ചുവടുറപ്പിച്ച പിന്നണി ഗായകൻ സിദ് ആദ്യമായാണ് കോഴിക്കോട് പരിപാടി അവതരിപ്പിക്കുന്നത്.
തല്ലുമാല സിനിമയിലെ മണവാളൻ തഗ് പാട്ടിലൂടെ ചലച്ചിത്ര പിന്നണി ഗായകനായി മാറിയ ഇന്ത്യൻ റാപ്പർ ഡബ്സിയും പിന്നണിഗായിക ശക്തിശ്രീ ഗോപാലനും ചേർന്ന് അവതരിപ്പിക്കുന്ന സംഗീത പരിപാടിയിലൂടെയാണ് സെപ്റ്റംബർ ഒന്നിന് ലുലു മോളിലെ വേദി ഉണരുക. രണ്ടിന് വേദിയിൽ കെ സ് ചിത്രയുടെ സംഗീത പരിപാടിയും മൂന്നിന് മസാല കോഫി, ഹനാൻഷ ബാൻഡുകളുടെ പരിപാടിയും നടക്കും.
ലുലു മാൾ വേദിയിലെ ഷോകളിലേക്ക് മാവേലിക്കസ് ആപ്പ് വഴി ടിക്കറ്റ് എടുത്താണ് പ്രവേശനം. 250 രൂപയാണ് ടിക്കറ്റ് വില. https://play.google.com/store/apps/details?id=com.conferenceprime.mavelicus ലിങ്ക് വഴി ആപ്പ് ഡൗൺലോഡ് ചെയ്യാം.
മുത്തു മഴയായ് ചിന്മയി എത്തും ഏഴിന്
നിലപാട് കൊണ്ടും വേറിട്ട ശബ്ദം കൊണ്ടും ആലാപനം കൊണ്ടും തരംഗമായി മാറിയ തെന്നിന്ത്യൻ ഗായിക ചിന്മയി ശ്രീപദയുടെ സംഗീതവിരുന്ന് ഏഴിന് നടക്കും. അടുത്തിടെ തഗ് ലൈഫ് സിനിമയുടെ ഓഡിയോ ലോഞ്ച് പരിപാടിയിൽ എ ആർ റഹ്മാൻ സംഗീതത്തിലുള്ള ‘മുത്തു മഴൈ ഇങ്ക് കൊട്ടിത്തീരാതോ’ ഗാനം തമിഴിൽ പാടി വീണ്ടും ചർച്ചയായി മാറിയ ചിന്മയി കണ്ണത്തിൽ മുത്തമിട്ടാൻ സിനിമയിലെ ഒരു ദൈവം തന്ത പൂവേ, 96- ലെ കാതലേ കാതലേ, ആടു ജീവിതത്തിലെ നിന്നെ കിനാവ് കാണും കണ്ണിലാകെ തുടങ്ങിയ ഒട്ടേറെ പാട്ടുകളിലൂടെ ആസ്വാദകരുടെ മനസ്സിൽ ഇടം പിടിച്ച ഗായികയാണ്.
ഇന്ത്യൻ റാപ്പ് മാന്ത്രികൻ റഫ്താർ ആദ്യമായി കോഴിക്കോട്ട്

