മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍: മഴനടത്തം സംഘടിപ്പിച്ചു

കോഴിക്കോട്: ജൂലൈ 30 മുതല്‍ ഓഗസ്റ്റ് രണ്ട് വരെ കോഴിക്കോട് ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലുമായി നടക്കുന്ന മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ പ്രചാരണാര്‍ഥം കോടഞ്ചേരി ഗ്രാമപഞ്ചായത്തും മാമ്പറ്റ ഡോണ്‍ ബോസ്‌കോ കോളേജ് ടൂറിസം ക്ലബും ചേര്‍ന്ന് തേവര്‍മലയിലേക്ക് മഴനടത്തം സംഘടിപ്പിച്ചു. കേരള ടൂറിസം, കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി, ഡി.ടി.പി.സി കോഴിക്കോട് എന്നിവയുടെ സഹകരണത്തോടെ നടന്ന പരിപാടിയുടെ ഫ്‌ളാഗ് ഓഫ് സി.കെ കാസിം എം.എല്‍.എ നിര്‍വഹിച്ചു.

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ജോബി ഇലന്തൂര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അലക്‌സ് തോമസ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ വിന്‍സന്റ് വടക്കേമുറിയില്‍, റിയാന സുബൈര്‍, മിനി സണ്ണി, ഗ്രാമപഞ്ചായത്ത് അംഗം ജ്യോതി സന്തോഷ്,
ഡോണ്‍ ബോസ്‌കോ കോളേജ് മാനേജര്‍ ഫാ. മാര്‍ട്ടിന്‍ അഗസ്റ്റിന്‍, പി.ആര്‍.ഒ സന്തോഷ് അഗസ്റ്റിന്‍, ലിജു ജോസഫ്, വിവിധ സബ് കമ്മിറ്റി ഭാരവാഹികളായ പോള്‍സണ്‍ അറയ്ക്കല്‍, ബെനിറ്റോ ചാക്കോ എന്നിവര്‍ സംസാരിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000