കോഴിക്കോട്: ജില്ലാ നെറ്റ് ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ ദേശീയ സംസ്ഥാന ചാമ്പ്യൻഷിപ്പുകളിൽ പ്രശസ്ത വിജയം കൈവരിച്ച കായികതാരങ്ങളെ ആദരിച്ചു. നെറ്റ് ബോൾ അസോസിയേഷൻ വൈസ് പ്രസിഡണ്ട് മുരളി ബേപ്പൂർ അധ്യക്ഷത വഹിച്ചു.
അനുമോദന ചടങ്ങിൽ കോഴിക്കോട് ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പർ ഇ കോയ മുഖ്യാതിഥിയായി . ജില്ലാ പ്രസിഡണ്ട് മുഹമ്മദ് റാസിക് കായിക താരങ്ങളെ ആദരിച്ചു. കോഴിക്കോട് കാരപ്പറമ്പിലെ ഹോട്ടൽ ക്ലോക്ക് ടവറിൽ നടന്ന ചടങ്ങിൽ ജില്ലാ സെക്രട്ടറി യു പി സാബിറ സ്വാഗതവും ജില്ലാ ട്രഷറർ ഒ കെ പ്രഷീദ് കുമാർ നന്ദിയും പറഞ്ഞു. ടെന്നി കൊയ്റ്റ് ജില്ലാ സെക്രട്ടറി കെ പി അൻഷാദ് , ജില്ലാ ജോയിന്റ് സെക്രട്ടറി എടക്കോട്ട് സജയ് എന്നിവർ സംസാരിച്ചു

