കോഴിക്കോട്: സെന്റ് ജോസഫ്സ് കോളേജ് ദേവഗിരിയിൽ നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർ സോൺ ഷട്ടിൽ ബാഡ്മിന്റൺ വനിതാ വിഭാഗത്തിൽ ദേവഗിരി കോളേജിലെ സി എച്ച് കീർത്തിക വ്യക്തിഗത ചാമ്പ്യൻ. ടീം ചാമ്പ്യൻഷിപ്പിൽ ദേവഗിരി കോളേജും ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുടയും ഫൈനലിൽ പ്രവേശിച്ചു .
32 കോളേജുകൾ പങ്കെടുത്ത ചാമ്പ്യൻഷിപ് ദേവഗിരി സ്ഥാപനങ്ങളുടെ മാനേജർ റെവ. ഫാദർ പോൾ കുരീക്കാട്ടിൽ ഉദ്ഘാടനം ചെയ്തു . വനിതാ വിഭാഗത്തിന്റെ ഫൈനൽ മൽസരം രാവിലെ 8ന് ആരംഭിക്കും . ഇതോടൊപ്പം പുരുഷ വിഭാഗം മത്സരങ്ങളും യൂണിവേഴ്സിറ്റി ടീം സെലക്ഷനും നടക്കും. ചാമ്പ്യൻഷിപ് ഡിസംബർ 3 ന് സമാപിക്കും .

