ലഹരിവിരുദ്ധ ക്യാമ്പയിന്‍: മാരത്തോണ്‍ എട്ടിന്

കോഴിക്കോട്: ‘സ്പോര്‍ട്സ് ആണ് ലഹരി’ എന്ന സന്ദേശമുയര്‍ത്തി കായിക വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായ പ്രചാരണ പരിപാടി മെയ് എട്ടിന് ജില്ലയില്‍ പര്യടനം നടത്തും. ജില്ലയില്‍ നടത്തുന്ന വിവിധ പരിപാടികളുടെ ഭാഗമായി അന്ന് രാവിലെ ആറിന് അടിവാരം മുതല്‍ താമരശ്ശേരി ചുരം വരെ മാരത്തോണ്‍ സംഘടിപ്പിക്കും.

ജില്ലയിലെ പുരുഷ-വനിതാ കായിക താരങ്ങള്‍ക്ക് പങ്കെടുക്കാം. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 15000, 10000, 7500, മറ്റു 7 സ്ഥാനക്കാര്‍ക്ക് 2000 രൂപ വീതം എന്നിങ്ങനെ ക്യാഷ് പ്രൈസ് നല്‍കും. പങ്കെടുക്കുന്നവര്‍ മെയ് അഞ്ചിന് വൈകീട്ട് അഞ്ചിനകം  http://registrations.keralakayikakshamathamission.com എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0495-2722593, 8078182593.      

Leave a Reply

Your email address will not be published. Required fields are marked *