അൺ എയ്ഡഡ് സ്‌കൂൾ അധ്യാപികമാരുടെ പ്രശ്‌നങ്ങൾ: വനിതാ കമ്മീഷൻ ഹിയറിങ് നാളെ

കോഴിക്കോട്: അൺ എയ്ഡഡ് സ്‌കൂൾ അധ്യാപികമാർ നേരിടുന്ന വിവിധ പ്രശ്‌നങ്ങളെ കുറിച്ച് അവരിൽ നിന്നു തന്നെ നേരിട്ട് അറിയാൻ സംസ്ഥാന വനിതാ കമ്മിഷൻ നവംബർ 11 ന്രാവിലെ 10 മുതൽ കോഴിക്കോട് ടൗൺ ഹാളിൽ പബ്ലിക് ഹിയറിങ് സംഘടിപ്പിക്കും. വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി പബ്ലിക് ഉദ്ഘാടനം ചെയ്യും.

വനിതാ കമ്മിഷൻ അംഗം വി ആർ മഹിളാമണി അധ്യക്ഷത വഹിക്കും. നിയമസഭാംഗം കെ കെ രാമചന്ദ്രൻ വിശിഷ്ടാതിഥിയാകും. ജെൻഡർ കൺസൾട്ടന്റ് ഡോ. ടി കെആനന്ദി മുഖ്യപ്രഭാഷണം നടത്തും. അൺ എയ്ഡഡ് സ്‌കൂൾ ടീച്ചേഴ്‌സ് ആൻഡ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി വേണു കക്കട്ടിൽ ചർച്ച നയിക്കും.

വനിതാ കമ്മീഷനംഗം അഡ്വ. പി. കുഞ്ഞായിഷ, അഡ്വ. ഇന്ദിര രവീന്ദ്രൻ, അഡ്വ. എലിസബത്ത് മാമ്മൻ മത്തായി, ഡയറക്ടർ ഷാജി സുഗുണൻ, റിസർച്ച് ഓഫീസർ എ ആർ അർച്ചന എന്നിവർ സംസാരിക്കും.

Leave a Reply

Your email address will not be published. Required fields are marked *