വോട്ടര്‍പട്ടിക പുതുക്കൽ; രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി യോഗം 10 ന്
കോഴിക്കോട്: സംസ്ഥാനത്ത് പ്രത്യേക സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍ യജ്ഞം 2025 ൻ്റെ സുഗമമായ നടത്തിപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് താലൂക്കിനു കീഴിലുള്ള എലത്തൂര്‍, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത്, ബേപ്പൂര്‍, കുന്നമംഗലം എന്നീ നിയോജക മണ്ഡലങ്ങളിലെ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം കോഴിക്കോട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ സെപ്തംബര്‍ 10 ന് വൈകീട്ട് മൂന്ന് മണിക്ക് നടക്കും. എല്ലാ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ കൂടിയായ കോഴിക്കോട് തഹസില്‍ദാര്‍ അറിയിച്ചു.